Skip to main content

മൂലൂര്‍ സ്മാരകത്തിന്‍റെ മലയാളഭാഷാ ദിനാഘോഷം ഇന്ന്(നവംബര്‍ 1)

സരസകവി മൂലൂര്‍ സ്മാരകത്തിന്‍റെ ആഭിമുഖ്യത്തില്‍ ഇലവുംതിട്ട ചന്ദനക്കുന്ന് സരസകവി മൂലൂര്‍ സ്മാരക ഗവണ്‍മെന്‍റ് യുപി സ്കൂളില്‍ ഇന്ന്(1) രാവിലെ 10ന് മലയാളഭാഷാ ദിനാഘോഷം നടക്കും. മുന്‍ എംഎല്‍എയും മൂലൂര്‍ സ്മാരക മാനേജിംഗ് കമ്മിറ്റി പ്രസിഡന്‍റുമായ കെ.സി. രാജഗോപാലന്‍ അധ്യക്ഷത വഹിക്കും.പ്രൊഫ.എ.ഒ. വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തും. മാതൃഭാഷയുടെ മാധുര്യവും മാതൃഭാഷാ പഠനത്തിന്‍റെ പ്രാധാന്യവും കുട്ടികളിലും രക്ഷിതാക്കളിലും എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും സ്വന്തം രചനകളും പ്രശസ്ത മലയാള സാഹിത്യകൃതികളില്‍ നിന്നുള്ള ഭാഗങ്ങളും അവതരിപ്പിക്കും. ഒരാഴ്ചക്കാലം ഭരണഭാഷാ വാരമായി ആഘോഷിക്കും. നവംബര്‍ നാലിന് രാവിലെ 10ന് മൂലൂര്‍ സ്മാരകത്തില്‍ വനിതകള്‍ക്കായി നടത്തുന്ന ഭരണഭാഷാ ബോധവത്കരണ ക്ലാസ് പിങ്കി ശ്രീധര്‍ നയിക്കും. നവംബര്‍ അഞ്ചിന് വൈകിട്ട് 4.30ന് ഇലവുംതിട്ട മേനോന്‍ സ്മാരക ഗ്രന്ഥശാലയില്‍ ഭരണഭാഷ പ്രതീക്ഷയും പ്രതിബന്ധങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. (പിഎന്‍പി 2914/17) പോലീസ് സ്പെഷല്‍ ഓഫീസര്‍ നിയമനം ശബരിമല മണ്ഡല മകരവിളക്ക് ഉത്സവ കാലത്തെ ഗതാഗത നിയന്ത്രണത്തിനും തീര്‍ഥാടകരെ സഹായിക്കുന്നതിനും പോലീസ് സ്പെഷല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. സായുധസേന/പോലീസ്/എന്‍സിസി എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. താല്‍പര്യമുള്ള പത്തനംതിട്ട ജില്ലാ നിവാസികള്‍ പേരുവിവരം, തിരിച്ചറിയല്‍ രേഖ, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ് കോഡ് എന്നിവ സഹിതം അതത് പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസുമായി ബന്ധപ്പെടണം.

(പിഎന്‍പി 2915/17)

date