Skip to main content

അരങ്ങ് 2023 ദേശീയ സെമിനാർ മെയ് 30ന്

കുടുംബശ്രീ രജത ജൂബിലി വാർഷികത്തോടനുബന്ധിച്ച് തൃശ്ശൂരിൽ നടക്കുന്ന അരങ്ങ് 2023  - ഒരുമയുടെ പലമ   സംസ്ഥാനതല കലോത്സവത്തിന്റെ പ്രചരണ ഭാഗമായി  മെയ് 30ന് ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. "സർഗാത്മക വികസനവും സ്ത്രീശാക്തീകരണവും" എന്ന വിഷയത്തിലെ ദേശീയ സെമിനാർ ശക്തൻ നഗറിലുള്ള ദാസ് കോർട്ടിനെന്റലിലെ നാലാം നിലയിലെ നവരസ ഹാളിൽ  നടക്കും. ജൂൺ രണ്ട്, മൂന്ന്, നാല് തീയതികളിലാണ്  അരങ്ങ് - 2023 സംസ്ഥാന തല കലോത്സവം ജില്ലയിൽ നടക്കുന്നത്.

date