Skip to main content

13 ഡിവിഷനുകളിലെ കാര്‍ഷിക സെന്‍സസ്  വിവര ശേഖരണം ആരംഭിച്ചു

കൊച്ചി കോര്‍പറേഷനിലെ പശ്ചിമ കൊച്ചി മേഖലയിലുള്ള 13 ഡിവിഷനുകളിലെ  കാര്‍ഷിക സെന്‍സസിന്റെ   വിവര ശേഖരണം അക്വിനാസ് കോളേജിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ ആരംഭിച്ചു.  ജില്ലാ സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ.പി ഷോജന്‍, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ പി. അനില്‍ ജെയിംസ് എന്നിവര്‍ സംസാരിച്ചു. അഡിഷണല്‍ ജില്ലാ ഓഫീസര്‍ പി.ജി സാബു, റിസര്‍ച് ഓഫീസര്‍ ഇന്ദു, ജില്ലാ, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെ ജീവനക്കാരുടെയും അക്വിനാസ് കോളേജിലെ  അധ്യാപകരായ ഡോ. ബെറി ഹൊളാഡേ,  അഖില്‍ സെബാസ്റ്റ്യന്‍  എന്നിവരുടെയും  നേതൃത്വത്തില്‍ 110  എന്‍എസ്എസ് വിദ്യാര്‍ത്ഥികളാണ്   വിവരശേഖരണം നടത്തുന്നത്.

ഐക്യരാഷ്ട്രസഭയുടെ  ഭക്ഷ്യ കാര്‍ഷിക സമിതിയുടെ ആഹ്വാനപ്രകാരം കേന്ദ്ര കാര്‍ഷിക മന്ത്രാലയം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 1970- 71 മുതല്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ തുടര്‍ച്ചയായി കാര്‍ഷിക സെന്‍സസ് നടത്തിവരുന്നു. കര്‍ഷകരുടെയും കാര്‍ഷിക മേഖലയിലെ അഭിവൃദ്ധിക്കും ടീമേഖലയില്‍ നൂതന പദ്ധതികള്‍ രൂപീകരിക്കുന്നതിനും സാമൂഹിക സാമ്പത്തിക മേഖലകളില്‍ നയരൂപീകരണത്തിനും ആവശ്യമായ വിവരങ്ങള്‍ താഴെത്തട്ടിലുള്ള വാര്‍ഡ് തലം വരെ നല്‍കി ജനോപകാരപ്രദമായ പദ്ധതികള്‍ തയ്യാറാക്കുന്നതിന് പ്രാദേശിക സര്‍ക്കാരുകളെ സജ്ജമാക്കുകയാണ് സര്‍വ്വേയുടെ ലക്ഷ്യം.

കേരളത്തില്‍ സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പിനാണ് സര്‍വേയുടെ നടത്തിപ്പ് ചുമതല. പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് 2021 -2022 അടിസ്ഥാന സാമ്പത്തിക വര്‍ഷമായി കണക്കാക്കി സ്ഥിതിവിവര കണക്ക് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ മൊബൈല്‍ ആപ്പിലൂടെയാണ് ശേഖരിക്കുന്നത്്.

 

date