Skip to main content

ഏകദിന പരിശീലനം

ചൈല്‍ഡ് ലൈനിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എസ് സി പ്രൊമോട്ടര്‍മാര്‍ക്കും കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കുമായി “കുട്ടികളുടെ സംരക്ഷണ             സംവിധാനങ്ങളും നിയമങ്ങളും” എന്ന വിഷയത്തില്‍   ക്യൂ എസ് എസ്  ഹാളില്‍  ് ഏകദിന പരിശീലനം  സംഘടിപ്പിച്ചു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍    സനില്‍ വെളളിമണ്‍  ഉദ്ഘാടനം ചെയ്തു. അസി. ജില്ലാ പട്ടികജാതി   വികസന ഓഫീസര്‍ എം അജികുമാര്‍  അധ്യക്ഷനായി.   ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ജംല റാണി  മുഖ്യ പ്രഭാഷണം നടത്തി. ബാലാവകാശ നിയമം, പോക്‌സോ, ജൂവനൈല്‍ ജസ്റ്റിസ്, ചൈല്‍ഡ് സൈക്കോളജി എന്നീ വിഷയങ്ങളില്‍ അഡ്വ  കെ പി സജിനാഥ്, ചൈല്‍ഡ് ലൈന്‍ നോഡല്‍   കോര്‍ഡിനേറ്റര്‍  സി എബ്രഹാം എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ് എസ് ബീന, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
                                                     (പി.ആര്‍.കെ നമ്പര്‍ 813/2023)

date