Skip to main content

കശുവണ്ടിവ്യവസായികളുടെ  സമരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍

  കശുവണ്ടി വ്യവസായികളായ കുറച്ചാളുകള്‍ നടത്തുന്ന സമരം,  ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാഷ്ട്രീയപ്രേരിതവുമാണെന്ന് കാഷ്യൂകോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹനും കാപെക്‌സ്‌ചെയര്‍മാന്‍ എം ശിവശങ്കരപ്പിള്ളയും പ്രസ്താവനയില്‍ അറിയിച്ചു.
കശുവണ്ടിവ്യവസായത്തില്‍ ഒരു കാലത്തും അനുവദിക്കാത്ത ആനുകൂല്യങ്ങളും,  ഇടപെടീലുമാണ് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള എല്ലാപദ്ധതികളും ട്രേഡ്യൂണിയന്‍ പ്രതിനിധികളും  വ്യവസായികളുമായി പലരൂപത്തില്‍ കൂടി ആലോചിച്ചു ഗവണ്‍മെന്റ് ചുമതലപ്പെടുത്തിയ വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ ്പ്രഖ്യാപിച്ചത്.
കാഷ്യൂ എക്‌സ്‌പോര്‍ട്ടേഴ്‌സ് പ്രമോഷന്‍ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള വ്യവസായികളുടെ സംഘടനകള്‍ എല്ലാം തന്നെ സര്‍ക്കാര്‍ ഇടപെടീലിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ട്രേഡ് യൂണിയന്‍ പ്രതിനിധികളും, വ്യവസായികളും മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ ഇടക്കാല ആശ്വാസ  പദ്ധതി പ്രഖ്യാപിച്ചത്.
ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത് തിരിച്ച് അടയ്ക്കാന്‍ കഴിയാത്ത വ്യവസായികള്‍ക്ക്, ബാങ്കുകളുമായി മുഖ്യമന്ത്രി, വ്യവസായമന്ത്രി, ധനമന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ 12 തവണ ചര്‍ച്ച ചെയ്തിട്ടാണ് ധാരണ ഉണ്ടാക്കിയത്. അതിന്റെ ആനുകൂല്യം 69 വ്യവസായികള്‍ക്ക് ലഭിച്ചു. 365 കോടി രൂപ ബാങ്കുകള്‍ ഇളവ് നല്‍കി. വായ്പ എടുത്തവര്‍ക്ക് തിരിച്ചടവില്‍  എടുത്ത തുകയുടെ 50 ശതമാനം അടച്ചാല്‍ മതിയെന്ന ധാരണ പ്രകാരം 10 ശതമാനം  തുക പോലും പരസ്പരം സമ്മതിച്ച തീയതിക്കകം അടയ്ക്കാതിരുന്ന കുറച്ച് പേരാണ് ഇപ്പോള്‍  സമരാഭാസം നടത്തുന്നത്.
വ്യവസായികള്‍ക്കും തൊഴിലാളികള്‍ക്കും പ്രയോജനകരമാവത്തക്കവണ്ണമാണ് 37 കോടി രൂപയുടെ ആവശ്യപാക്കേജ് വ്യവസായമന്ത്രി പി രാജീവ് കൊല്ലത്ത് പ്രഖ്യാപിച്ചത്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇപ്പോഴത്തെ ബഡ്ജറ്റിലും 30 കോടിരൂപ വകയിരുത്തിയിട്ടുണ്ട്.
67കോടിരൂപ കശുവണ്ടി വ്യവസായത്തിനു വേണ്ടി മാറ്റിവെച്ച ആദ്യസര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍. പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രതിസന്ധി പരിഹരിച്ച് ഇപ്പോള്‍ തുടര്‍ച്ചയായി തൊഴില്‍ കൊടുക്കാന്‍ കഴിയുന്ന സ്ഥിതിയായിട്ടുണ്ട്. അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ പലതും തുറക്കാന്‍ തയ്യാറായി വ്യവസായികള്‍ മുന്നോട്ടുവരുന്നുണ്ട്.
സര്‍ക്കാരിന്റെ ഇടപെടലിനെ തുരങ്കംവച്ചത് ചിലഒറ്റപ്പെട്ട വ്യവസായികളാണ്. അവര്‍ കോടതിയില്‍ പോയി, കോടതിയില്‍ നിന്നും സംസ്ഥാനസര്‍ക്കാര്‍ ബാങ്കുകളുടെ മേല്‍ സമ്മര്‍ദം ചെലുത്താന്‍ പാടില്ല -കേന്ദ്ര അധികാരത്തില്‍ വരുന്നതാണെന്ന വിധി ചില വ്യവസായികള്‍ വാങ്ങിയ  സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനെ ദുര്‍ബലപ്പെടുത്തി.
കേന്ദ്രസര്‍ക്കാര്‍ കശുവണ്ടിപരിപ്പ് ഇറക്കുമതി ഉദാരമാക്കിയത് കശുവണ്ടിപരിപ്പിന്റെ വിലഇടിച്ചു, ഇതിനെക്കുറിച്ചൊന്നും സമരംനടത്തുന്നവര്‍ക്ക് പ്രതിഷേധമില്ല.
വ്യവസായം നിലനിര്‍ത്താന്‍ അക്ഷീണം പരിശ്രമിക്കുന്ന ആരെയും സമരക്കാര്‍ ക്ഷണിച്ചിട്ടില്ല.രാഷ്ട്രീയലക്ഷ്യമാണ് അവരെ നയിക്കുന്നതെന്നും, ഇത് ബോധ്യപ്പെട്ട ജനങ്ങള്‍ വസ്തുത തിരിച്ചറിഞ്ഞ് സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് കശുവണ്ടി വ്യവസായം സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും പ്രസ്താവനയില്‍  അറിയിച്ചു.
                                             (പി.ആര്‍.കെ നമ്പര്‍ 809/2023)  

date