Skip to main content

സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

നെടുമങ്ങാട്‌ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനത്തിന് ഏപ്രിൽ 5 വരെ അപേക്ഷിക്കാം. www.polyadmission.org/tsh എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.

കുട്ടികൾക്ക്‌ ഹൈസ്‌കൂൾതലം മുതൽ സാങ്കേതികവിദ്യാഭ്യാസം നേടുന്നതിന് ടെക്‌നിക്കൽ ഹൈസ്‌കൂളുകൾ അവസരം നൽകുന്നു. പൊതുവിദ്യാഭ്യാസത്തോടോപ്പം തന്നെ  സ്‌പെഷ്യലിസ്റ്റ് ട്രേഡുകളിലും (ഫിറ്റിങ്, വെൽഡിങ്, ഇലക്ട്രിക്കൽ വയറിങ്‌ മെയിന്റനൻസ് ഓഫ്‌ ഡൊമസ്റ്റിക് അപ്ലയൻസസ്,  മെയിന്റനൻസ് ഓഫ് ടു, ത്രീ വീലർ, ടേണിങ്,  ഇലക്ട്രോ പ്ലേറ്റിംഗ്)  എൻഎസ്‌ക്യൂഎഫ് ട്രേഡുകളിലും (സോളാർ എനർജി, റിന്യൂവബിൾ എനർജി, ഇലക്ട്രിക്കൽ എക്യുപ്‌മെന്റ്‌ മെയിന്റനൻസ്, ഓട്ടോമൊബൈൽ എൻജിനിയറിങ്, ഓട്ടോ ഇലക്ട്രിക്കൽ ഇലക്ട്രോണിക്‌സ്, പ്രോഡക്ട്  മാനുഫാക്ചറിങ്)  സാങ്കേതിക പരിജ്ഞാനം നേടാൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നു.

പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും എട്ടാം ക്ലാസ്സിൽ പ്രവേശനം ലഭിക്കും. പത്താം ക്ലാസ് വിജയിക്കുമ്പോൾ എസ്എസ്എൽസിക്ക് തത്തുല്യമായ ടിഎച്ച്എസ്എൽസി ട്രേഡ്‌ സർട്ടിഫിക്കറ്റും എൻഎസ്‌ക്യൂഎഫ് (നാഷണൽ സ്‌കീൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക്‌ ലെവൽ ഒന്ന് & രണ്ട്) സർട്ടിഫിക്കറ്റും ലഭിക്കുന്നു. ടി.എച്ച്.എസ്.എൽ.സി യോഗ്യത ഐ.ടി.ഐ യോഗ്യതയ്ക്ക് തുല്യമായി പരിഗണിച്ച്‌ കേരള പി.എസ്.സി വഴി നിരവധി സർക്കാർ സ്ഥാപനങ്ങളിൽ നിയമനത്തിന് അവസരവും ലഭിക്കുന്നു. ടിഎച്ച്എസ്എൽസി പാസ്സായവർക്ക് പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന് 10% സീറ്റ്‌ സംവരണം ഉണ്ട്. ബി ടെക് പ്രവേശനത്തിന് പോളിടെക്‌നിക് ഡിപ്ലോമ യോഗ്യതയുളളവർക്ക്‌ ലാറ്ററൽ എൻട്രി പരീക്ഷ വഴി ബി ടെക്‌ രണ്ടാം വർഷത്തിലേയ്ക്ക് പ്രവേശനം ലഭിക്കും. സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ കുട്ടികൾക്ക് മാത്രമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല കലാ-കായിക-ശാസ്ത്ര മേളകളിൽ സ്‌കൂൾതല മത്സരശേഷം നേരിട്ട്‌ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്  9446686362, 9846170024, 9605921372, 9447376337, 7907788350, 9446462504, 9388163842.

പി.എൻ.എക്‌സ്. 1353/2023

date