Skip to main content

ഇത്തിക്കരയില്‍ തണ്ണീര്‍പന്തല്‍ ഒരുങ്ങി

വേനല്‍ക്കാലത്ത് യാത്ര ചെയ്യുന്നവര്‍ക്ക് ദാഹജലം നല്‍കുന്നതിനായി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് അങ്കണത്തില്‍ തണ്ണീര്‍പന്തല്‍ ഒരുക്കി. സംഭാരം, കുടിവെള്ളം, തണ്ണിമത്തന്‍, നാരങ്ങാവെള്ളം തുടങ്ങിയ പാനീയങ്ങള്‍   സൗജന്യമായി വിതരണം ചെയ്യും. നിര്‍ജലീകരണം ഇല്ലാതാക്കാന്‍ യാത്രക്കാര്‍ക്ക് ശുദ്ധജലം നല്‍കുകയാണ് ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍   ഉദ്ഘാടനം ചെയ്തു.  
(പി.ആര്‍.കെ നമ്പര്‍ 827/2023)

date