Skip to main content

കരാർ നിയമനം

ജില്ല പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന ചാലക്കുടി റസിഡൻഷ്യൽ സ്കൂളിൽ കരാറടിസ്ഥാനത്തിൽ അധ്യാപകരെയും മാനേജർ കം റസിഡൻഷ്യൽ ട്യൂട്ടറെയും നിയമിക്കുന്നു. പി എസ് സി  നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ്, ഗണിതം, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ ഹൈസ്കൂൾ അധ്യാപകരുടെയും മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, ഫിസിക്സ്, കെമിസ്ട്രീ, സുവോളജി, ബോട്ടണി വിഷയങ്ങളിൽ ഹയർ സെക്കണ്ടറി അധ്യാപകരുടെയും ഒഴിവുകളാണുള്ളത് . കൂടാതെ മാനേജർ കം റസിഡൻഷ്യൽ ട്യൂട്ടർ തസ്തികയിലേക്ക് ഹൈസ്കൂൾ ടീച്ചർ തസ്തികയുടെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0480 2706100.

date