Skip to main content

ലോക വദനാരോഗ്യ ദിനം: ക്വിസ് മത്സരം സംഘടിപ്പിച്ചു

ലോക വദനാരോഗ്യ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ഫോർട്ട് താലൂക്ക് ആശുപത്രിയിലെ ദന്തശസ്ത്രക്രിയ വിഭാഗത്തിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ദന്ത കിരൺ എന്ന പേരിൽ നടത്തിയ ക്വിസ് മത്സരം തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് അരങ്ങേറിയത്. താലൂക്ക് ആശുപത്രിയിലെ ദന്തവിഭാഗം ഡോക്ടർമാർ, സീനിയർ ഹൗസ് സർജന്മാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

date